-0.5 C
New York
Saturday, December 6, 2025

Buy now

spot_img

ഭീകരരുടെ ആക്രണം ഡ്രോണുകള്‍ ഉപയോഗിച്ചുമാവാം, ലോകരാജ്യങ്ങള്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു

ശത്രുക്കള്‍ക്കെതിരെ ഇനി തീവ്രവാദികളുടെ ഡ്രോണാക്രമണവും പ്രതീക്ഷിക്കാം. ലോകരാജ്യങ്ങളുടെ ആണവനിലയങ്ങള്‍ തകര്‍ക്കാനും ജി-7 പോലുള്ള സുപ്രധാന ഉച്ചകോടികളും സമ്മേളനുങ്ങളും തകര്‍ക്കാനും രാഷ്ട്രതലവന്‍മാരെ ആക്രമിക്കാനുമൊക്കെയാണ് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഫലപ്രദവും ലളിതവുംമായ രീതിയാണ് ഡ്രോണുകളെ ഉപയോഗിച്ചുള്ള ആക്രമണമെന്നാണ് കരുതുന്നത്. തീവ്രവാദികള്‍ നേരിട്ട രംഗത്തിറങ്ങാതെ തന്നെ ആക്രമണം നടത്താമെനന്ുള്ളതിനാല്‍ വളരെ അപകടം പിടിച്ച ഒന്നാമ് ഡ്രോണുകളുടെ ആക്രണമെന്നും ഓക്‌ഫോര്‍ഡ് റിസര്‍ച്ച് ഗ്രൂപ്പ് അഭിപ്രായപ്പെടുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ബ്രിട്ടണിലെ ഗവണ്‍മെന്റ് , പോലീസ്, സൈന്യം സുരക്ഷാ സേവനങ്ങള്‍ എന്നിവക്ക് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിന്റെ കുറിച്ചും അതിനെ പ്രതിരോധിക്കേണ്ട രീതികളെപ്പറ്റിയും ആക്രമണത്തെ ഇല്ലായ്മചെയ്യുകയും തീവ്രതകുറക്കുകയും മറ്റും ചെയ്യുന്നതിനായി  വിദഗ്ദമായ മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കണമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. 

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ച 9/11 മാതൃകയില്‍ ഒരു വലിയ ആക്രമണം  ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ നടപ്പിലാക്കുമെന്ന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിരവധി ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഒരു ആക്രമണമായിരിക്കാം അത്. 

ഇവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനും ലേസറുകള്‍ ഉപയോഗിക്കുന്നതിനും നിയന്തരണങ്ങളും ലൈസെന്‍സുകളും ഏര്‍പ്പെടുത്തുകയും ഇവ ഫലപ്രദമായ രീതിയില്‍ തകര്‍ക്കുന്നരീതികളും സെക്യൂരിറ്റി ഗാര്‍ഡിന് ഗൈഡ്‌ലൈന്‍ നല്‍കണമെന്നും ഇവര്‍ പറയുന്നു. 

 പലരീതിയിലും ഡ്രോണുകള്‍ ഉപയോഗിക്കാം എന്നതും ഇതിലെ ഒരു പ്രധാന കാര്യമാണ്. അല്‍ബേനിയയും സെര്‍ബിയയും ആയി നടന്ന ഫുട്‌ബോള്‍ മത്സരത്തില്‍ അല്‍ബേനിയല്‍ പതാകയായാണ് ഡ്രോണുകള്‍ പറന്നിരുന്നത്. 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles