വിര്‍ച്വല്‍ റിയാലിറ്റി മുതല്‍ കമ്പ്യൂട്ടര്‍ കോഡിംഗ് വരെയുള്ള എന്‍ജിനിയറിംഗ് വിപ്ലവങ്ങളും മറൈന്‍ ബയോളജി മുതല്‍ ബഹിരാകാശം വരെയുള്ള ജീവശാസ്ത്ര മേഖലകളിലും ഈ യുവ ശാസ്ത്രജ്ഞര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ അവതരിപ്പിക്കും. അന്നയുടെ കണ്ടെത്തെലുകള്‍ മികച്ചവയാണെന്നും അന്നയ്ക്ക് ഫൈനലില്‍ പങ്കെടുക്കാന്‍ യോഗ്യത ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും നാഷണല്‍ സയന്‍സ് + എന്‍ജിനിയറിംഗ് കോമ്പറ്റീഷന്റെ സംഘാടകനും ബ്രിട്ടീഷ് സയന്‍സ് അസോസിയേഷന്റെ ചീഫ് എക്‌സിക്യൂട്ടീവും ആയ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അന്നയുടെ പേപ്പര്‍ റീജിയണല്‍ തലത്തില്‍ മികച്ച പ്രതികരണമാണ് ഉളവാക്കിയതെന്നും ജഡ്ജസിന് മികച്ച അഭിപ്രായമായിരുന്നു ഇതിനെ കുറിച്ചെന്നും ഇമ്രാന്‍ ചൂണ്ടിക്കാട്ടി. പരിപാടിയില്‍ മുന്‍പ് വിജയികളായിട്ടുള്ളവര്‍ക്ക് ബിബിസിയുടെ ഡ്രാഗണ്‍സ് ഡെന്‍ എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള അവസരവും സ്‌പോര്‍ട്‌സ് ഇംഗ്ലണ്ടുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള അവസരവും ലഭിച്ചിരുന്നു.



