-0.5 C
New York
Saturday, December 6, 2025

Buy now

spot_img

തുര്‍ക്കി വെടിവെച്ചിട്ട റഷ്യന്‍ വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് കേടായതായി റിപ്പോര്‍ട്ട്

തുര്‍ക്കിയുടെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് വെടിവെച്ചിട്ട റഷ്യന്‍ വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് കേടായതായി റിപ്പോര്‍ട്ടുകള്‍. പതിനേഴ് സെക്കന്‍ഡ് നേരത്തേക്ക് തുര്‍ക്കിയുടെ വ്യോമാതിര്‍ത്തി ലഘിച്ചുവെന്ന് ആരോപിച്ചാണ് തുര്‍ക്കി റഷ്യയുടെ സു-24 വിമാനം വെടിവെച്ചിട്ടത്. നവംബര്‍ 24 നായിരുന്നു സംഭവം. എന്നാല്‍ വിമാനം തുര്‍ക്കിയുടെ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നാണ് റഷ്യയുടെ വദം. 

സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ഡാറ്റാകള്‍ വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പതിനാല് രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനായി റഷ്യ ക്ഷണിച്ചിരുന്നെങ്കിലും ബ്രിട്ടന്റേയും ചൈനയുടേയും വിദഗ്ദ്ധര്‍ മാത്രമാണ് ക്ഷണം സ്വീകരിച്ചത്. ബ്രിട്ടന്റേയും ചൈനയുടേയും വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ ലാബില്‍ വച്ച് റഷ്യന്‍ എന്‍ജീനിയര്‍മാര്‍ സീല്‍ ചെയ്ത ബ്ലാക്ക് ബോക്‌സ് പൊട്ടിച്ച് ഡാറ്റാ റിക്കോര്‍ഡറിലെ വിവരങ്ങള്‍ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ റഷ്യന്‍ ടെലിവിഷന്‍ തത്സമയം സംപ്രേഷണം ചെയ്തു. 

യുകെയില്‍ നിന്നും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള മറ്റ് മിലിട്ടറി ചീഫുമാര്‍ക്ക് ഇതിന്റെ വീഡിയോ ലിങ്ക് കാണാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഫ്‌ളൈറ്റ് റിക്കോര്‍ഡറില്‍ നിന്നുള്ള ഡാറ്റാകള്‍ തിങ്കളാഴ്ച തന്നെ ക്രൈംലിന്‍ പുറത്ത് വിട്ടിരുന്നു. ഇതില്‍ റഷ്യന്‍ വിമാനം സിറിയന്‍ അതിര്‍ത്തി ലംഘിച്ച് തുര്‍ക്കിയിലേക്ക് കടന്നതായി സൂചനകള്‍ ഇല്ലായിരുന്നു. എന്നാല്‍ ഇതിലെ ചില മെമ്മറികാര്‍ഡുകള്‍ക്ക് ഫ്‌ളൈറ്റ് തകര്‍ന്നപ്പോള്‍ കേട് സംഭവിച്ചതായി അഭ്യൂഹങ്ങളുണ്ട്. കേടായ മെമ്മറികാര്‍ഡിലെ വിവരങ്ങള്‍ മറ്റേതെങ്കിലും ഉപകരണം ഉപയോഗിച്ച് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണ്. ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷനില്‍ ചില ഭാഗങ്ങള്‍ കാണാനില്ലെന്നും റഷ്യന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന തലവന്‍ നികോലായ് പ്രിമാക് ചൂണ്ടിക്കാട്ടി. 

തുര്‍ക്കി വെടിവെച്ചിട്ട റഷ്യന്‍ വിമാനത്തിന് നഷ്ടപരിഹാരം നല്‍കാന്‍ തുര്‍ക്കി ബാധ്യസ്ഥമാണെന്ന് കഴിഞ്ഞ ദിവസം ഒരു മുതിര്‍ന്ന റഷ്യന്‍ നയതന്ത്രജ്ഞന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇത് തുര്‍ക്കി നിഷേധിച്ചു. സംഭവത്തില്‍ മാപ്പ് പറയാനോ നഷ്ടപരിഹാരം നല്‍കാനോ ഒരുക്കമല്ലെന്ന് തുര്‍ക്കി അറിയിച്ചു. 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles