1.5 C
New York
Thursday, January 22, 2026

Buy now

Advertisementspot_img
Advertisementspot_img

കാനഡയെ ലിബറല്‍ പാര്‍ട്ടി നയിക്കും

മോണ്‍ട്രിയോള്‍ : കാനഡ പൊതുതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്കു വന്‍പരാജയം.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പറെ

അട്ടിമറിച്ച് ലിബറല്‍ പാര്‍ട്ടി യുവനേതാവ് ജസ്റ്റിന്‍ ട്രൂഡോ അപ്രതീക്ഷിത

ജയം നേടിയത്. 338 അംഗ പാര്‍ലമെന്റില്‍ 184 സീറ്റുകളില്‍ ലിബറല്‍

പാര്‍ട്ടി വിജയം ഉറപ്പിച്ചപ്പോള്‍ കണ്‍സര്‍വേറ്റീവുകള്‍ നൂറോളം

സീറ്റുകള്‍ നേടി. മൂന്നാം സ്ഥാനത്തായിരുന്ന ലിബറല്‍ പാര്‍ട്ടി

പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ മുന്നേറുകയായിരുന്നു.കണ്‍സര്‍വേറ്റീവ്

പാര്‍ട്ടി ഒന്‍പതു വര്‍ഷമായി അധികാരത്തില്‍ തുടരുകയായിരുന്നു.

മുന്‍പ്രധാനമന്ത്രി പിയര്‍ ട്രൂഡോയുടെ മകനാണു ജസ്റ്റിന്‍ ട്രൂഡോ.

2008 മുതല്‍ പാര്‍ലമെന്റ് അംഗമായിരുന്ന ജസ്റ്റിന്‍ ട്രൂഡോ മുന്‍പ്

സ്‌കൂളിലെ അധ്യാപകനായിരുന്നു. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം

കുറഞ്ഞ രണ്ടാമത്തെ പ്രധാനമന്ത്രിയായിരിക്കും  ജസ്റ്റിന്‍ ട്രൂഡോ. 2000ല്‍

മരിച്ച പിയര്‍ ട്രൂഡോ 15 വര്‍ഷം കാനഡയുടെ പ്രധാനമന്ത്രിയായിരുന്നു.

മൂന്ന് ആണ്‍മക്കളില്‍ മൂത്തയാളാണു ജസ്റ്റിന്‍ ട്രൂഡോ.

ധനികര്‍ക്കു നികുതി കൂട്ടുമെന്നും ഇടത്തരക്കാര്‍ക്കു കുറയ്ക്കുമെന്നുമാണു

ട്രൂഡോയുടെ തിരഞ്ഞെടുപ്പു വാഗ്ദാനം. അടിസ്ഥാനസൗകര്യ വികസന നിക്ഷേപം

വര്‍ധിപ്പിക്കുമെന്നും ഒബാമ ഭരണകൂടവുമായി ബന്ധം മെച്ചപ്പെടുത്തുമെന്നും

ഐഎസിനെതിരായ സഖ്യസേനയില്‍നിന്നു കാനഡയെ പിന്‍വലിക്കും

തുടങ്ങിയവയായിരുന്നു ട്രൂഡോയുടെ മറ്റു പ്രധാന വാഗ്ദാനങ്ങള്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി

എന്നിവര്‍ പുതിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. പിറന്ന വീട്ടിലേക്കു

പ്രധാനമന്ത്രിയായി മടക്കമായാണിതിനെ വിശേഷിപ്പിക്കുന്നത്.  ഓട്ടവയില്‍

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ 1971ലെ ക്രിസ്മസ് ദിനത്തിലാണു

ജസ്റ്റിന്‍ ട്രൂഡോയുടെ ജനനം.

2008 മുതല്‍ പാര്‍ലമെന്റ് അംഗമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലിബറല്‍

പാര്‍ട്ടിക്കു നേരിട്ട ദയനീയ പരാജയത്തെത്തുടര്‍ന്നു നേതൃമാറ്റം ആവശ്യമായി

വന്നപ്പോള്‍ ട്രൂഡോയിലേക്ക് എല്ലാ കണ്ണുകളുമെത്തിയിരുന്നു.

ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായ ഇടിവും തൊഴിലില്ലായ്മയും തെരഞ്ഞെടുപ്പിനെ

കാര്യമായി ബാധിച്ചു. ഹാര്‍പര്‍ സര്‍ക്കാരിന്റെ കാലത്തു നടന്ന

പാര്‍ലമെന്റ് ആക്രമണത്തിന്റെ ഭാഗമായി വരുത്തിയ കര്‍ക്കശ നിയമങ്ങളില്‍ ഒരു

വിഭാഗം കുടിയേറ്റ വോട്ടര്‍മാര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles